ദോഹ :ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്നാരംഭിച്ച മാമ്പഴ മേളയിൽ മിന്നും താരമായി ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ 'മിയാസാക്കി' . ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം മൂന്ന് ലക്ഷം രൂപവരെ രൂപയാണ് വില. മിയസാക്കിക്ക് ലുലുവിലെ വില 595 ഖത്തർ റിയാലാണ് .,ഇന്ത്യയിൽ നിന്നാണ് ലുലു ഈ വ്യത്യസ്ത മാമ്പഴം ഇറക്കുമതി ചെയ്തത് . എയർപോർട്ട് റോഡ് , അൽ ഗരാഫ ലുലു ഹൈപ്പർമാർക്കറ്റുകളിൽ മിയസാക്കി വില്പനക്കായുണ്ട് . ......
ദോഹ: ലോകത്തിലെ ഏറ്റവും പ്രവാസി സൗഹൃദ നഗരങ്ങളുടെ പട്ടികയിൽതിളങ്ങി ദോഹ.
ഇന്റർനേഷൻസിന്റെ റിപ്പോർട്ട് അനുസരിച്ചാണ് ദോഹയ്ക്ക് ലോക സൗഹൃദനഗരപദവിലഭിക്കുന്നത്.എല്ലാ നിവാസികളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനും സ്വാഗതാർഹവും ബഹുസ്വരവുമായ അന്തരീക്ഷം നൽകുന്നതിനുമുള്ള ഖത്തറിന്റെ തുടർച്ചയായ ശ്രമങ്ങളുടെ കൂടുതൽ തെളിവാണ് ഈ റാങ്കിംഗ്. സർവേയിൽ പങ്കെടുത്ത പ്രവാസികളിൽ വലിയൊരു വിഭാഗം ദോഹയെ ഒരു സാമൂഹിക പിന്തുണാ ശൃംഖലയും ശക്തമായ സ്വത്വബോധവും കെട്ടിപ്പടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷമായി കണ്ടെത്തിയതായി സ്ഥിരീകരിച്ചു.ഭൂഖണ്ഡങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള നഗരങ്ങളെ റാങ്കിംഗിൽ ഉൾപ്പെടുത്തി, സ്പെയിനിലെ മലാഗ മുന്നിലെത്തി, തുടർന്ന് മെക്സിക്കോ സിറ്റി, തുടർന്ന് സ്പെയിനിലെ അലികാന്റെ, വലൻസിയ എന്നിവ പിന്നിലായി.ദോഹ പതിനഞ്ചാം സ്ഥാനം നേടിയത്. ......
ദോഹ: അന്താരാഷ്ട്ര തൊഴിൽ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ അനുബന്ധസംഘടനയായ
ഐ സി ബി എഫ് സംഘടിപ്പിക്കുന്ന തൊഴിലാളി ദിനാഘോഷം'രംഗ് തരംഗ്' മെയ് 9 ന് വെള്ളിയാഴ്ച ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.തൊഴിലാളികൾ കൂടി ഭാഗമാകുന്ന വൈവിധ്യ മാർന്ന കലാ പരിപാടികളോടെ നടക്കുന്ന ആഘോഷപരിപാടിയിൽ 30വർഷത്തിലേറയായി ഖത്തറിൽ ജോലിചെയ്യുന്ന
20തൊഴിലാളികളെ ആദരിക്കും.ഇതിനായി ഇതിനകം 200 ലധികം പേരാണ്രെജിസ്റ്റർചെയ്തിരിക്കുന്നത്. മെയ് 9ന് വൈകുന്നേരം 5മണിമുതൽ ആരംഭിക്കുന്ന തൊഴിലാളി ദിനാ ഘോഷപരിപാടികൾഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്യും.ഖത്തർ തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ,അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ എൽ ഒ), ദേശീയ മനുഷ്യാവകാശ കമ്മിറ്റി എന്നിവയുടെ പ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ,ഇന്ത്യൻഎംബസിഉദ്യോഗസ്ഥർ തുടങ്ങിയവർചടങ്ങിൽ പങ്കെടുക്കും.ഐ സി ബി എഫി ന് കീഴിലെ അസോസിയേറ്റ് ഓർഗനൈ സേഷനുകളിലെയും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളും ചേർന്ന് ഗാനവിരുന്നും നൃത്തസന്ധ്യയും അര lങ്ങുണർത്തും. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ഇന്റർ സ്റ്റോർ ഫുട്ബോൾ ടൂർണ്ണമെൻറിനു സമാപനം കുറിച്ചു . വാശിയേറിയ ഫൈനൽ മത്സരത്തിൽ ടൈ ബ്രേക്കിലൂടെ ഗ്രാൻഡ് മാള്‍ FC ചാമ്പ്യന്മാരായി. ......
ദോഹ : ഉള്ളിന്റെ ആളൽ എന്ന പ്രമേയത്തിൽ സഹചാരി ഖത്തർ (എസ് കെ എസ് എസ് എഫ് ) കോഴിക്കോട് ജില്ലാ കമ്മിറ്റി സർഗലയം 2025 സംഘടിപ്പിച്ചു. മൈതർ കെ ഐ സി മദ്രസയിലും ദോഹ ഫോണിക്സ് പ്രൈവറ്റ് സ്കൂളിലും രണ്ടു ദിവസങ്ങളിലായി നടന്ന സർഗലയം ജില്ലാ വൈസ് പ്രസിഡന്റ് സലീത് വി സി യുടെ അധ്യക്ഷതയിൽ സഹചാരി ഖത്തർ നാഷണൽ കമ്മിറ്റി ട്രെഷറർ ഷഫീഖ് ഗസ്സാലി ഉത്ഘാടനം നിർവഹിച്ചു . ......
ദോഹ: പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഖത്തറിലെ സംഘടനയായ അനക്സ് ഖത്തർ, സ്ക്കൂൾ കുട്ടികൾക്കായി ടെക് ഫെസ്റ്റ് 2025 എന്ന പേരിൽ ക്വിസ്സും ശാസ്ത്ര പ്രദർശന മത്സരങ്ങളും, മത്സരാടിസ്ഥാനത്തിൽ ടെക്നിക്കൽ സെമിനാറും സംഘടിപ്പിക്കുന്നു.
ഖത്തറിലുള്ള വിവിധ സ്ക്കൂളുകളിൽ നിന്നുള്ള നൂറിലധികം മിടുക്കാരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് രണ്ടിന് വെള്ളിയാഴ്ച ബിർളാ പബ്ലീക് സ്ക്കൂളിലെ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ ക്വിസ്സ് മത്സരം നടത്തുന്നു. പ്രാഥമിക റൌണ്ടിന് ശേഷം സ്ക്കൂളുകൾ തമ്മിലുള്ള ഫൈനൽ ക്വിസ്സ് മത്സരവും അരങ്ങേറും. ......
കുവൈറ്റില്‍ നഴ്സുമാരായ മലയാളി ദമ്പതിമാർ കുത്തേറ്റ് മരിച്ചനിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, എറണാകുളം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ......